ചിത്രം :എന്നെന്നും കണ്ണേട്ടന്റെ
രചന :കൈതപ്രം
സംഗീതം :ജെറി അമല്‍ദേവ്
പാടിയത് :കെ ജെ യേശുദാസ്,കെ എസ് ചിത്ര,കോറസ്
പൂവട്ടകതട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്തി
പൂക്കൈതക്കയ്യുംവീശി ആമലയീമലപൂമലകേറീ
അങ്ങേക്കണ്ടത്തെ തൃത്താപ്പെണ്ണിനൊരുമ്മകൊടുത്തു താന്തോന്നിക്കാറ്റ്.....
ഉമ്മകൊടുത്തു താന്തോന്നിക്കാറ്റ്
തെക്കേപൊന്മല തൂക്കേക്കേറുമ്പം
ഞങ്ങളും കണ്ടല്ലോ
ഓ അത്തം പത്തിനു മെക്കേചെല്ലുമ്പോ
ഞങ്ങളും കേട്ടല്ലോ
(ഓ പൂവട്ടക....)
ഏലേലം കുടകപ്പാലയിലമ്പിളിയൂഞ്ചോല്
വെണ്ണിലാ കാവും ചുറ്റി പൂങ്കിനാ താലമേന്തി
ഊഞ്ചോലാടുമ്പം
കന്നിപ്പെണ്ണിന്റെ കാണാപ്പെണ്ണിന്റെ മെയ്യിലോ
മനസ്സിലോ ഒരു രാഗമംഗല്യം?
തൃക്കൈക്കുന്നത്ത് മേടം വന്നപ്പൊ ഞങ്ങളും കണ്ടല്ലോ
ഓ പൂക്കൊളങ്ങരെ മേളം പോകുമ്പം ഞങ്ങളും കേട്ടല്ലോ
(ഓ പൂവട്ടക.....)
പൂമാനക്കണിത്തിങ്കള്‍ പൂമരക്കൊമ്പുമറഞ്ഞ്
രാപ്പെണ്ണിന്റെ പള്ളിയറയ്ക്കു പമ്മിപ്പമ്മി
പെണ്ണൊണ്ടേ പൊട്ടുകുത്തി പൂത്താലിപൊന്നണിഞ്ഞ്
കാത്തിരിക്കുന്ന്‍ കാത്തിരിക്കുന്ന്
കാണാങ്കണ്ടത്ത് കൊയ്യാന്‍പോകുമ്പം ഞങ്ങളും കണ്ടല്ലൊ
ഓ... ഏറാം കുന്നുമ്മെപൂമഴപെയ്യുമ്പോള്‍
ഞങ്ങളും കേട്ടല്ലോ
(ഓ പൂവട്ടക........)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment