ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്‍
ഗാനരചയിതാവു്:പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജന്‍
ആലാപനം:കെ ജെ യേശുദാസ്
നവകാഭിഷേകം കഴിഞ്ഞു...
ശംഖാഭിഷേകം കഴിഞ്ഞു...
നളിനവിലോചനന്‍ ഗുരുവായൂരപ്പന്റെ
കമനീയവിഗ്രഹം തെളിഞ്ഞു...
(നവകാഭിഷേകം)
അഗ്രേപശ്യാമി തേജോവലയിതരൂപമെന്ന
സ്വര്‍ഗ്ഗീയ കാവ്യസുധ തൂകി...
മേല്‍പ്പത്തൂര്‍ കൂപ്പിയ വേദവേദാന്തസാര
കല്പകതരുവിനെ കണ്ടൂ ഞാന്‍...
കണ്ടൂ ഞാന്‍...
(നവകാഭിഷേകം)
പൂന്താനം ഭക്തിതന്‍ കുമ്പിളില്‍ പാനയാം
പൂന്തേന്‍ നിവേദിച്ച നേരം...
ഉണ്ണിയായ് മുന്നില്‍വന്നു കണ്ണുനീര്‍ തുടച്ചൊരു
കണ്ണന്റെ കളികളും കണ്ടൂ ഞാന്‍....
കണ്ടൂ ഞാന്‍...
(നവകാഭിഷേകം)
0 Comments:
Post a Comment