ചിത്രം/ആൽബം:കില്ലാടി രാമന്‍
ഗാനരചയിതാവു്:രാജീവ് ആലുങ്കല്‍
സംഗീതം: എം ജയചന്ദ്രന്‍
ആലാപനം:
ന ന നന .....
നിറ വെണ്ണിലാവില്‍ സ്വപ്നം കാണും തെന്നലേ
നറു തിങ്കളാടും സ്വര്‍ഗ്ഗം തേടും തെന്നലേ
ഒരു ചാറ്റല്‍മാരി തന്‍
ചിരി ചോരും നേരമായ്
മതിമറന്നാടുവാന്‍ കൂടെ വാ
(നിറ വെണ്ണിലാവില്‍ )
കാറ്റോടു മിണ്ടാത്തൊരീ പൂമ്പാറ്റ വേറെന്തിനോ
കാണാനിഴല്‍ ദൂരം പാറുന്നുവോ
മാനത്തെ മേലാപ്പിലീ മാലാഖയേകുന്നൊരീ
തീരാവെയില്‍പ്പൂരം തേടുന്നുവോ
നിലവോലുന്നീ നീലാകാശം നേരിടാം
പുതുലോകം നാമൊന്നായിന്നേ നേടിടാം
വോ വോ വോ തോറ്റം പാടാം
കൊടിയേറ്റം കാണാം
തുടിയേറ്റും കൂത്തോടെ കൂടാം
ഹേ ന ന ന ന ന
തുടിയേറ്റും കൂത്തോടെ കൂടാം
(നിറ വെണ്ണിലാവില്‍ )
ചങ്ങാതി തേടുന്നൊരീ താന്തോന്നി മേളങ്ങളില്‍
തോരാക്കുഴല്‍നാദം കേള്‍ക്കാമിനി
രാമെത്ത നീര്‍ത്തുന്നുവോ തൂവെള്ളി മേഘങ്ങളേ
നീളെ നിറം വാരി തൂകാമിനി
മണി വാനം പൂ ചൂടുന്നേരം പാഞ്ഞിടാം
കണിയാകുന്നൊരീ തീരാ തീരം പൂകിടാം
വോ വോ വോ കാണാക്കോലം
മറിമായാജാലം
കൊതിയേറും രാക്കൂട്ടിലേറാം
ആ ന ന ന ന
കാണാക്കോലം മറിമായാജാലം
കൊതിയേറും രാക്കൂട്ടിലേറാം
(നിറ വെണ്ണിലാവിന്‍ )
0 Comments:
Post a Comment