ചിത്രം/ആൽബം:സ്വപ്ന സഞ്ചാരി
ഗാനരചയിതാവു്:റഫീക്ക് അഹമ്മദ്
സംഗീതം: എം ജയചന്ദ്രന്‍
ആലാപനം: സുദീപ് കുമാര്‍,കെ എസ് ചിത്ര
വെള്ളാരം കുന്നിലേറി മുന്നാഴി പൂവ് തേടി
വിണ്ണോളം കൈ നീട്ടി നിന്നതാര്
നിന്നതാര്
ചെന്തെങ്ങിന്‍ പീലി വീശി നെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്‌നങ്ങള്‍ നെയ്തതാര്
നെയ്തതാര്
മഴയിലുണരുന്നൊരീ വയല്‍നിരകളില്‍
പുളകമണിമാലകള്‍ കളിചിരികളാല്‍
ചക്കര തേന്മാവു പുത്തരി കായ്ക്കുമ്പം
തത്തകള്‍ പാടുന്ന കിന്നാരം
ഇത്തിരിപ്പൂ കൊണ്ട് ചുറ്റിലും പൂക്കാലം
പിച്ചകക്കാടിന്റെ പൂത്താലം
നിറമേഘങ്ങള്‍ കുടമേന്തുന്നു
കുളിരൂഞ്ഞാലില്‍ വരുമോ
(വെള്ളാരം )
അലകള്‍ ഞൊറിയുന്നൊരീ കുളിരരുവിയില്‍
പുതിയ പുലര്‍വേളകള്‍ കസവിഴകളായ്
നെറ്റിയില്‍ ചാന്തുള്ള ചെമ്മണി ചേലുള്ള
തുമ്പികള്‍ തംബുരു മൂളാറായ്
കിന്നരിക്കാവിലെ കൊന്നകള്‍ പൂക്കുമ്പം
കുഞ്ഞിളം കാറ്റിന്റെ തേരോട്ടം
ഇനിയെന്നെന്നും മലര്‍ക്കൈനീട്ടം
കണി കാണാനായ് വരുമോ
(വെള്ളാരം )
Like Our Facebook Fan Page
Subscribe For Free Email Updates

0 Comments:
Post a Comment