ചിത്രം/ആൽബം:സ്വപ്ന സഞ്ചാരി
ഗാനരചയിതാവു്:റഫീക്ക് അഹമ്മദ്
സംഗീതം: എം ജയചന്ദ്രന്‍
ആലാപനം: മധു ബാലകൃഷ്ണന്‍
യാത്ര പോകുന്നു മൂകമീ കാറ്റില്‍
ഓര്‍മ്മകള്‍ പോലെ പാറുമീ തിരകള്‍
പദയാത്രികന്റെ നോവുകള്‍
ചുമലേറി കാല്‍ കുഴഞ്ഞുവോ
വഴി നീളെ മുള്‍ക്കിനാവുകള്‍ ...
(യാത്ര )
രാവിന്റെ വിരിമാറില്‍ മതി ദേശാടനങ്ങള്‍
നേരിന്റെ മരുഭൂവില്‍ ഇനി തീർത്ഥാടനങ്ങൾ
ആത്മാവിലേതോ മായാവനം
ആളും വെയില്‍ വീണു മായുന്നുവോ
ഇന്നോളം കണ്ട പൂക്കാലം
വെറും കാനല്‍ക്കിനാത്തുള്ളികള്‍
(യാത്ര )
വാനിന്റെ മറുകോണില്‍ ശുഭ താരങ്ങള്‍ തേടി
കൂടിന്റെ കിളിവാതില്‍ ചിറകാലാഞ്ഞു നീക്കി
കാണാനിഴല്‍പ്പക്ഷി പോകുന്നുവോ
തീരാക്കിനാവേറി പാറുന്നുവോ
വെണ്‍ മേഘം വിണ്ണില്‍ നീന്തുന്നു
കനമെല്ലാം ഒഴിഞ്ഞീടവേ
(യാത്ര )
0 Comments:
Post a Comment