ചിത്രം/ആൽബം:വേനല്‍മരം
ഗാനരചയിതാവു്:ജോഫി തരകന്‍
സംഗീതം: രാം സുന്ദര്‍
ആലാപനം: അമൃത സുരേഷ്
അയലത്തെ കുയിലേ ആരോമൽക്കുയിലേ
ഒരു നുള്ളു തേൻ ചൊല്ലു നീയേകുമോ
നീരാമ്പലിതളേ ഇന്നെന്റെ നെഞ്ചിൻ
അനുരാഗക്കുറിമാനം നീയാകുമോ
മൂവന്തിമുകിലേ നീയെനിക്കണിയാൻ
മംഗല്യ പൊന്നുമായ് ഇതിലേ വരുമോ
(അയലത്തെ.....)
അവനുണ്ട് മാറത്ത് മാമ്പുള്ളി ചുണങ്ങും
അരിമുല്ലച്ചേലൊത്ത പുഞ്ചിരിയും
അവനുണ്ട് കുന്നോളം കുളിരുള്ള കുറുമ്പും
കനവെയ്യും കരിനീലക്കണ്ണുകളും
ഈ താഴ്വാരങ്ങൾ ചൂടും നിൻ തീരാമോഹങ്ങൾ
പൂമഴയിൽ താനേ കൊഴിയും നിൻ നെഞ്ചിനീണങ്ങൾ
അവനറിയുന്നതും എന്നോടൊളിക്കുന്നതും
അരുവി പോൽ ഒഴുകുമീ അനുരാഗമല്ലേ
(അയലത്തെ.....)
അവനോടൊന്നൊരുമിക്കാൻ ഇളമാവിൻ തണല്
അണയുന്ന തെന്നലിൻ പൂങ്കുളിരോ
ഒരു നോക്കു കാണുവാൻ കൊതിയുള്ള നേരത്ത്
അറിയാത്ത മൗനത്തിന്നേഴഴക്
അവൻ ആയും കുഴലു വിളിച്ചെന്റെ കൂടെ നടക്കില്ലേ
പനയോലക്കുടിലിലകത്തെന്നെ മുത്തി മയക്കീലേ
എന്നും എന്നോമലിൻ കള്ളപിണക്കങ്ങളും
ഒളികണ്ണിൻ തിടുക്കവും എനിക്കിഷ്ടമല്ലേ
(അയലത്തെ.....)
0 Comments:
Post a Comment