ചിത്രം/ആൽബം:സ്വപ്ന സഞ്ചാരി
ഗാനരചയിതാവു്:റഫീക്ക് അഹമ്മദ്
സംഗീതം: എം ജയചന്ദ്രന്‍
ആലാപനം: വിജയ് യേശുദാസ് ,ശ്രേയ ഘോഷല്‍
കിളികള്‍ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം
മാമലകളില്‍ പുഴയില്‍ പൂക്കളില്‍
പുലരി വീണമീട്ടിയുണരും ഗാനം
(കിളികള്‍ )
ആ … ആടിയും പാടിയും
മഴയോടിയെത്തുന്നു താഴെ
വാകകള്‍ കൈകളില്‍
മൈലാഞ്ചി ചാര്‍ത്തുന്നു ദൂരെ
നീര്‍മുകിലുകള്‍ മനസ്സിലും
മണ്ണിലും കുളിരു തൂവുന്നുവോ
പാല്‍വള്ളികളില്‍ ഊഞ്ഞാലുകളില്‍
ആയുന്ന കാറ്റേ
ചിറകു കൊണ്ട് പൊതിയൂ
(കിളികള്‍ )
ആ … വേലയും പൂരവും
കൊടിയേറുമാകാശക്കാവില്‍
മാരിവില്‍ പീലികള്‍
കുടമാറിയാടുന്നു ചേലില്‍
ഈ കറുക തന്‍ കതിരിലും
കരളിലും കവിത മിന്നുന്നുവോ
നീരോളമൊരു തീരാത്ത വരി
ചൊല്ലുന്നു കാതില്‍
മതിവരാത്ത പോലെ
(കിളികള്‍ )
ആ...
കിളികള്‍ പാടുമൊരു ഗാനം
പാലരുവി മൂളുമൊരു ഗാനം..........
0 Comments:
Post a Comment