ചിത്രം/ആൽബം:ആകാശഗംഗ
ഗാനരചയിതാവു്:എസ് രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:സുദീപ് കുമാര്‍
മണിമഞ്ചലേറിയെൻ അരികത്തു വന്ന നിൻ
മുഖകാന്തിയാണീ നിലാവ് (2)
അധരത്തിരശീല നീക്കിയാലനുപമ മധു തൂകും അരിമുല്ല പൂങ്കാവ്
എന്റെ മനതാരിൽ നീയെന്നും ശലഭപൂവ് (2)
(മണിമഞ്ചലേറിയെൻ..)
മിഴികളാൽ ഞാൻ നിന്നെ തഴുകുമ്പോളെന്തേ
മുൻപെങ്ങും കാണാത്തൊരീ നാണം
താഴമ്പൂ വിശറിയാൽ താലോലം വീശുമ്പോൾ
തരളിതമായോ നിൻ പ്രണയാങ്കുരം
തളിർമാവിൻ കൊമ്പത്തെ രാക്കുയിൽ പാടുന്നു
ഇതുവരെ കേൾക്കാത്ത വസന്തഗീതം
(മണിമഞ്ചലേറിയെൻ..)
കുങ്കുമക്കവിളത്തു മണിമുത്തം നൽകുമ്പോൾ
കവിതേ നീ മാനസമോഹിനി (2)
മുജ്ജന്മ പുണ്യമാണീ ലയ സംഗമം
ഓമലേ നീ മൃതസജ്ഞീവനി
മന്ദാരക്കൊമ്പത്തു കാത്തിരുന്ന തെന്നലെൻ
കാതോരം മൊഴിയുന്നു മൃദുഗീതകം
(മണിമഞ്ചലേറിയെൻ..)
0 Comments:
Post a Comment