ചിത്രം/ആൽബം:ആകാശഗംഗ
ഗാനരചയിതാവു്:എസ് രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:കെ എസ് ചിത്ര
കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ
ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണു
മാധവിയിൽ കോവലനു സ്നേഹമുണ്ടായ് തീർന്നു
ജായയെയും വേർപിരിഞ്ഞു പാവമായ് ദേവി
ധൂർത്തു മൂലം കോവലന്റെ കീർത്തിയെല്ലാം പോയൊഴിഞ്ഞു
മാപ്പു ചൊല്ലി വീടണഞ്ഞു മാധവിയു വേർപിരിഞ്ഞു
തിന്തിമിത്താരോ തക തിമി തിന്തിമിത്താരോ തക തിമി
തിത്തേയ് തക തിത്തെയ് തക തിത്തെയ് തക
തിത്തെയ് തക തിത്തെയ് തക തിന്തിമിത്തോം
പോയതെല്ലാം വീണ്ടെടുക്കാൻ മാമധുര തന്നിൽ
പോയിതല്ലോ കണ്ണകിയും കോവലനും പിന്നെ
സങ്കടമിങ്ങനെ വന്നു പിണഞ്ഞത് തൻ വിധിയെന്നു നിനച്ചാൾ ദേവി
തന്റെ ചിലമ്പിലൊരെണ്ണം വിൽക്കാൻ ശങ്കയെഴാതെ കൊടുത്തയച്ചാൾ
ദുഷ്ടനാമൊരു പൊന്നും തട്ടാൻ ഇഷ്ടമോടെ വന്നാൻ
കോവലന്റെ കൈയ്യിൽ നിന്നാ കാൽച്ചിലമ്പും കൊണ്ടാൻ
പാണ്ഡ്യറാണിതൻ ചിലമ്പ് കണ്ടു പണ്ടീ പൊൻതട്ടാൻ
പാപചിന്ത തീണ്ടിടാതെ മോഷണവും ചെയ്താൻ
നിരപരാധിയാം കോവലനുടെ ചിലമ്പെടുത്തവൻ കാട്ടീ
പലതുമേഷണി പറഞ്ഞു മന്നവൻ
ഉടനെ കല്പിച്ചതേവം
കള്ളനെ കൊല്ല്
ചിലമ്പെന്റെ പെണ്ണിനു നൽക്
അവളുടെ കണ്ണിലും വില്ല്
വിരിയണം കാരിയം ചൊല്ല്
ഭടരുടന്‍ കോവലനെ കൊന്നവിടെ ,
കേതിനയും തീർത്തത് ഞാൻ
ചൊല്ലുന്ന നേരം
മധുരയിൽ ചെല്ലുന്നു ദേവി
വഴക്കിട്ടു തല്ലുന്നു മാറിൽ
തെളിയുന്നു നെല്ലും പതിരും
ഒരു മുല താൻ പറിക്കുന്നു
മിഴികളിൽ തീ പറക്കുന്നു
എരിയുന്നു പാണ്ഡ്യഭൂമി
പ്രതികാരം ചെയ്യുന്നു ദേവി
മുടിയുന്നു സർവവും മണ്ണിൽ
മുടിയഴിച്ചാളും മിഴിയോടെയവൾ നിൽക്കുന്ന
നില്പെന്റെ തോഴീയൊതുങ്ങില്ല
വാക്കുകളിൽ ദേവി പോരുന്നു തെക്കുള്ള ദിക്കുകളിൽ
കാത്തു രക്ഷിച്ചു കൊള്ളുന്നു ദുഃഖങ്ങളിൽ
(കോവലനും..)
0 Comments:
Post a Comment