ചിത്രം/ആൽബം:ആകാശഗംഗ
ഗാനരചയിതാവു്:എസ് രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:കെ ജെ യേശുദാസ്,സുജാത
(m) കൈനിറയേ സ്നേഹവുമായി നിന്നെത്തേടി വന്നു
ഈ ജന്മം ഞാന്‍ തന്നു മോഹപ്പൂക്കള്‍ തന്നു ചൂടുവാന്‍
(f) കണ്‍നിറയും വെട്ടവുമായ് കണ്ടല്ലോ ഞാനന്നേ
നാം ഒന്നായിപ്പിന്നെ ഈ മണ്ണിന്‍ ദാഹമല്ലോ ജീവിതം
(m) ആത്മാവില്‍ ഒന്നായിത്തീരും വേളയില്‍
(f) ആശിച്ചതെന്തേ ഇന്നു മൂകമായി
(m) കിളിവാതില്‍ ചാരല്ലേ നീ തേന്‍നിലാവേ
(f) ഒരു നാളീമോഹം താനേ പൂവിടും
(m) നിന്‍ കൈക്കൂമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍
(f) എന്തിനായി (m) ഹുഹൂം.. (f) എന്തിനായി
(താം ത തകധിമി താം ത തകജനു താം ത തജം ത തധിം ത ധിം
തകുതധിം തഝണുത ധിം ത തരികിട താം
തകിട തധിമി ത ഝണുത തകിടതാം
താംത തകിട തധിമി തകത തഝണു തകിട താം
തക തകിട ധിമി തകിട ഝണു തകിട താം
തകിട താം തഝണു താം തധിമി താം തകിട താം
തകിട തകിട താം തധിമി തകിട താം തജണു താം)
(m) ദൂരങ്ങള്‍ താണ്ടാന്‍ ഈ കുഞ്ഞിക്കിളിതന്‍ ചിറകില്ലേ
പാതിമെയ്യു നല്‍കുമ്പോള്‍ പൗര്‍ണ്ണമിയല്ലേ
വിറതുള്ളിപ്പൂവു നുള്ളി കാവു തീണ്ടണ കാറ്റേ വാ
മഴമിന്നല്‍ താലി ചാര്‍ത്തിയ പാലപൂത്തതു കാണാന്‍ വാ
(f) പൊന്നല ചുറ്റിവരുന്നൊരു കന്നിനിലാവിനു കണ്ണെഴുതാന്‍
ഇന്നലെ നമ്മുടെ വില്ലിനു വള്ളികള്‍ നല്‍കിയൊരഞ്ജനമെവിടെപ്പോയി
(m) കൈക്കുമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍ (f) എന്തിനായി
(m) ഊഊം.. (f) എന്തിനായി
(m) കൈനിറയേ സ്നേഹവുമായി നിന്നെത്തേടി വന്നു
ഈ ജന്മം ഞാന്‍ തന്നു മോഹപ്പൂക്കള്‍ തന്നു ചൂടുവാന്‍
(e) പൂവിന്മേല്‍ പെണ്ണാളേ തമ്പ്രാട്ടി പെണ്ണാളേ
പൂവിന്‍റെ പൂവേ ഞാനേ.....
ഈ നാടും നീ വാഴ്...........
(m) ആരാരും കാണാതേ അറിയാതറിയാന്‍ കൊതിയില്ലേ
താഴ്ത്തി വെച്ച ദീപം പോല്‍ താമരയില്ലേ
മഴ തോര്‍ന്നാല്‍ പിന്നെയും കുളിര്‍ പെയ്തു നില്‍ക്കണ മനമില്ലേ
മിഴിയോരം പേടമാനുകള്‍ കാടിറങ്ങണ മനസ്സില്ലേ
(f) ഇന്നലെ ഇന്നലെയെന്നു പറഞ്ഞു മറന്ന നിലാവൊളിയെവിടെപ്പോയി
നിന്നെയും എന്നെയുംഒരു കുടനീട്ടി വിളിച്ച വസന്തമതെവിടെപ്പോയി
(m) കൈക്കുമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍ (f) എന്തിനായി
(m) ഊഊം.. (f) എന്തിനായി
// കൈനിറയേ.............................//
0 Comments:
Post a Comment