ചിത്രം :കവര്‍ സ്റ്റോറി
സംഗീതം : ശരത്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം:കെ എസ് ചിത്ര, ശരത്
ഇനി മാനത്തും നക്ഷത്രപ്പൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷിക്കൂടാരം
കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാവുന്നുവോ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
(ഇനി മാനത്തും ...)
പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തിപ്പെണ്ണേ പുന്നാരേ
എള്ളോളം കള്ളം ചൊന്നാലോ കാക്കാത്തി കണ്ണും പൊട്ടൂലേ
തപ്പും തമ്പേറും ഈ തങ്ക തിമില മിഴാവും
പൊട്ടും കുഴലോടെ കൂത്താടാം
പൊന്നും തൂമുത്തും പൊൻ പീലിക്കസവു നിലാവും
മിന്നൽ ചേലോടെ കൊണ്ടോരാം
വാരമ്പിളി ചിൽ മേടയിൽ
ആലോലമായ് ആഘോഷമായ്
ഒരു മായാദീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാൻ ഓടിപ്പോരേണ്ടേ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
(ഇനി മാനത്തും ...)
ഹെയ് വെളു വെളുങ്ങനെ വെയിലു വീഴുമ്പം മഴ തുളിക്കടീ പൂങ്കാറ്റേ
കുട പിടിക്കുവാൻ കുടമെടുത്തോണ്ടു വാ
ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും
മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം
വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം
ആർക്കും കിട്ടാതെ കട്ടേ പോരാം
മേലേ നിലാ മേഘങ്ങളിൽ
വെൺ പ്രാവു പോൽ പാറേണ്ടയോ
ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊരോണപ്പാട്ടായ് മൂളിപ്പെയ്യാല്ലോ
ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
(ഇനി മാനത്തും ...)
0 Comments:
Post a Comment