ചിത്രം :അരയന്നങ്ങളുടെ വീട്
സംഗീതം : രവീന്ദ്രൻ
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രൻ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം:കെ ജെ യേശുദാസ്,ഗായത്രി
ഉം...
ദീന ദയാലോ രാമാ .... ജയ
സീതാ വല്ലഭ രാമാ
ദീന ദയാലോ രാമാ .... ജയ
സീതാ വല്ലഭ രാമാ
ശ്രിതജനപാലക രഘുപതി രാഘവ
പീതാംബരധര പാവന രാമാ
(ദീന )
ഉം...ആ...
കൌസല്യാത്മജ നീ തൊടുമ്പോള്‍
ശിലയും അഹല്യയായ് മാറുന്നു (2)
ക്ഷിതി പരിപാലക
ആ .....
ക്ഷിതിപരിപാലക
നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍
തീര്‍ന്നൊഴിയുന്നു
രാമ ഹരേ ജയ രാമ ഹരേ
(ദീന )
ആ ...
സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍
നിളയും സരയുവായ് ഒഴുകുന്നു (2)
ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ്
മിഥിലജ നിന്നെ പിന്തുടരുന്നു
രാമ ഹരേ ജയ രാമ ഹരേ
രാമ ഹരേ ജയ രാമ ഹരേ
(ദീന)
0 Comments:
Post a Comment