ചിത്രം/ആൽബം: ഓർഡിനറി
വര്‍ഷം: 2012
ഗാനരചയിതാവു്: രാജീവ് നായർ
സംഗീതം: വിദ്യാസാഗർ
ആലാപനം: ശ്രേയാഘോഷാൽ
കാർത്തിക്
എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
എന്തിനീ മഴമേഘം നനയാതെ നനയുന്നു
അറിയാതെയറിയുന്നതാരേ നീ
ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം
നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം
എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
ഇലപച്ചിലമേഞ്ഞൊരു കാടും
ഇഴപൊന്നിഴപാകിയ കൂടും
ഇനി ആടാനും പാടാനും പൂക്കാലമായ്
കരികർക്കിടവാവിൻ മഴയും
പുഴതേടിനടന്നൊരു കടലും
ഇണചേരുന്നൊരു കാലം നീ തേടും നേരം ..
ഓ… നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ
പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ
കനിവോടെ ചൊല്ലി രാപ്പാടി..
എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
തുടിപൊൻതുടി കാവിലെ മേളം
തളിരമ്പിളി നീട്ടും നാളം
കഥകേൾക്കാനും കാണാനും പോരാമോ നീ
ഓ… തിനവിളയും തീരം തേടി
മുറിവാലൻ പൈങ്കിളി പോകേ
കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ
ഓ .. തോരാത്ത മഞ്ഞിൽ നാം
മിഴിപൂട്ടി നിൽക്കുമ്പോൾ
അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ
തലോടുന്നതാരോ തേൻകാറ്റോ ..
എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
എന്തിനീ മഴമേഘം നനയാതെ നനയുന്നു
അറിയാതെയറിയുന്നതാരേ നീ
0 Comments:
Post a Comment