ചിത്രം: തിരുവമ്പാടി തമ്പാൻ
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: ശ്വേത മോഹൻ
എത്ര വഴികൾ എത്രയോ നഗരദൂരങ്ങൾ
നമ്മൾ ഒരുമിച്ചു നടന്നു
അന്നുമുണ്ടായിരുന്നു എന്നിലിന്നുമുണ്ട് ഈ ചോദ്യം
ഞാൻ ചോദിച്ചതേയല്ല, എന്നിട്ടും നീയതറിഞ്ഞല്ലോ
ആരാണു നീയെനിക്കെന്നു നീ ചോദീച്ചു
ആരല്ല ഞാനെന്നരുത്തരം തന്നു
നുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ
ഉത്സവരാത്രിയെഴുന്നെള്ളി നിന്നു ( ആരാണു .. )
മരങ്ങളിൽ ഇലപോലെ പൂവു പോലേ
എന്തു സ്വഭാവികം ... ഈ പ്രണയം
പച്ചയുടെയും ചുവപ്പിന്റെയും നൃത്തം
ഇത് നീയും കാണൂന്നില്ലേ?
കാറ്റിൻ കുയിൽ പാട്ട് കേട്ടു തന്നെ ...
കാറ്റിൻ കുയിൽ പാട്ട് കേട്ടു തന്നെ
കാവിലൂടീണത്തിലോടി ഞാനെത്തി
പിന്നിൽ പകൽ വന്നു കണ്ണൂപൊത്തി
പിന്നെ കൺതുറന്നപ്പോൾ നിശാഗന്ധി പൂത്തു ( ആരാണു .. )
നീ ഒരു പക്ഷിയായിരുന്നെനെങ്കിൽ
ചിറകായ് നിന്റെ കൂടെ എവിടേക്കുമെനിക്കു പറക്കാമായിരുന്നു
കണ്ടുമടുക്കാത്ത കൌതുകങ്ങൾക്കു മുകളിലൂടെ
നമ്മൾ രണ്ടു ദേശാടനപ്പക്ഷികൾ
ചിറകുകൾ നീർത്തിപ്പറക്കുന്ന താഴ്ച്ചകൾ
ആയിരമാളുകൾ ആരവം ചുറ്റിലും
കേൾക്കുന്നതേയില്ല കണ്ടുതീരും വരെ
കത്തുന്ന കനവിന്റെ പൊൻകുട മാറ്റം
ആരാണു നീയെനിക്കെന്നു നീ ചോദീച്ചു
ആരല്ല ഞാനെന്ന ഒരുത്തരം തന്നു
നുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ
ഉത്സവരാത്രിയെഴുന്നെള്ളി നിന്നു
0 Comments:
Post a Comment