ചിത്രം: ഈ പുഴയും കടന്ന്
ചലചിത്ര സംവിധാനം:കമല്‍
ഗാനരചന ::::;ഗിരീഷ് പുത്തഞ്ചേരി
സംഗീതസംവിധാനം; :ജോണ്‍സണ്‍
ആലാപനം ::::;സുജാത മോഹന്‍
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍
കാലിയെ മേയ്ച്ചു നടക്കുമ്പോള്‍
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായ്
ആരാനും, എങ്ങാനും കണ്ടാലോ
കള്ളന്‍ നീ... കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍
കാളിന്ദിയാറ്റില്‍ കുളിക്കുമ്പോള്‍
ആടകളോരോന്നും, പാടെ നീ കവര്‍ന്നു
രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍
കന്നി നിലാവിന്റെ, പീലി തെല്ലൊഴിഞ്ഞു
കണ്ണു തുറന്നാല്‍ കാണുന്നതും
കണ്ണടച്ചാലുള്ളില്‍ പൂക്കുന്നതും
ചേലോലും നിന്നോമല്‍ പുഞ്ചിരി പാല്‍മഞ്ഞല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍
പട്ടിട്ടു മൂടി പുതച്ചാലും
ഉള്ളം കുളിരുന്നു, നിന്നെ ഓര്‍ക്കും നേരം
കാണേണ്ടെന്നാദ്യം നിനച്ചാലും
ഓരോ മാത്രയിലും മോഹം ചാഞ്ചാടുന്നു
എങ്ങനെ നീയെന്റെ ഉള്‍ക്കോണിലെ
ചന്ദന പൂത്താലം കൈക്കലാക്കി
ആരാരും കാണാതെ കാത്തൊരു പൊന്‍മുത്തല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍
കാലിയെ മേയ്ച്ചു നടക്കുമ്പോള്‍
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായ്
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍
0 Comments:
Post a Comment