ചിത്രം/ആൽബം:ഡബിൾസ്
ഗാനരചയിതാവു്: ശരത് വയലാര്‍
സംഗീതം: ജയിംസ് വസന്ത്
വേദാന്തമേ ദൂരെ വേണ്ട നീ കൂടെ
ആസ്വദിച്ചോട്ടെ ജീവിതം അരങ്ങിതിൽ (2)
സുഖങ്ങളേ വിരുന്നു വാ
സ്നേഹത്തിൻ മിന്നുമായ് വാ
ചുണ്ടിൽ മുത്തം ചൂടി വാ തുളുമ്പി വാ
നിറങ്ങളെ നിറഞ്ഞു വാ
സ്വപ്നത്തിൻ തോളുരുമ്മി വാ
പൂരം ലൈവായി ചിന്നി വാ വിളമ്പി വാ
വേദാന്തമേ ദൂരെ വേണ്ട നീ കൂടെ
ആസ്വദിച്ചോട്ടെ ജീവിതം പറന്നിതിൽ
വേദാന്തമേ ദൂരെ വേണ്ട നീ കൂടെ
ആസ്വദിച്ചോട്ടെ ജീവിതം അരങ്ങിതിൽ
കണങ്ങളേ മറന്നു വാ
ദുഃഖങ്ങൾ പൂട്ടി വെച്ചു വാ
നേരം വൈകും മുൻപെ വാ വിതുമ്പി വാ
രസങ്ങളെ നിറഞ്ഞു വാ ആവോളം കള്ളു കൊണ്ടു വാ
ഉള്ളിൽ തീയായ് തുള്ളി വാ പതഞ്ഞു വാ
0 Comments:
Post a Comment