ചിത്രം/ആൽബം:ഡബിൾസ്
ഗാനരചയിതാവു്: ശരത് വയലാര്‍
സംഗീതം: ജയിംസ് വസന്ത്
കിളിയമ്മ കൂടുകൂട്ടും കളിമുറ്റം
ഇളമൈന പാട്ടു പാടും കണി മുറ്റം
തള താളമിട്ടു കൊഞ്ചിയ ചിരിമുറ്റം
വള കൂട്ടു കൂടി ആടിയ മണിമുറ്റം
കുഞ്ഞിക്കാൽ പിച്ച വെച്ചിടും പച്ചത്തണലൊളി
കേൾക്കുന്നേ സ്നേഹപ്പൂവിളി
പൊലി പാടി വാ പട കൂട്ടി വാ
തിരുവോണനാളുകൾ വിരുന്നു ചേരുമീ തൊടിയിൽ തുമ്പികളേ
കുരുവിയമ്മ കൂടുകൂട്ടും കളിമുറ്റം
ഇളമൈന പാട്ടു പാടും കണി മുറ്റം
കുഞ്ഞിക്കാൽ പിച്ച വെച്ചിടും പച്ചത്തണലൊളി
കേൾക്കുന്നേ സ്നേഹപ്പൂവിളി
പൊലി പാടി വാ പട കൂട്ടി വാ
തിരുവോണനാളുകൾ വിരുന്നു ചേരുമീ തൊടിയിൽ തുമ്പികളേ
ഈ നല്ല മുറ്റം നീളേ ഓടിക്കളിക്കും പൊന്നേ
കുഞ്ഞിക്കുറുമ്പിൽ തെന്നും ഓമൽക്കിടാവേ നിന്നെ (2)
തോളിലിട്ടോ താരാട്ടാൻ ചെറു ചെല്ലഗാനം മൂളാൻ
കാവലാകും കണ്ണോടെ ഒരു കുഞ്ഞതില്ലേ കൂടെ
ഉയിരാകെയും തണലേകുവാൻ
അവനേട്ടനെന്ന പോലെ എന്നും കൂട്ടുകാരനായ് നിന്നരികേ
കുരുവിയമ്മ കൂടുകൂട്ടും കളിമുറ്റം
ഇളമൈന പാട്ടു പാടും കണി മുറ്റം
കുഞ്ഞിക്കാൽ പിച്ച വെച്ചിടും പച്ചത്തണലൊളി
കേൾക്കുന്നേ സ്നേഹപ്പൂവിളി
പൊലി പാടി വാ പട കൂട്ടി വാ
തിരുവോണ നാളുകൾ വിരുന്നു ചേരുമീ തൊടിയിൽ തുമ്പികളേ
0 Comments:
Post a Comment