ചിത്രം :ഇതു നമ്മുടെ കഥ
രചന : സന്തോഷ് വര്‍മ്മ
സംഗീതം : മോഹന്‍ സിതാര
പാടിയത് :മധു ബാലകൃഷ്ണന്‍ ,ശ്വേത
ഓലക്കിളിക്കുഴലൂതി ഓര്‍മ്മയ്ക്കൊരു കുളിരായി
ഓടിവന്നു മുന്നില്‍ നീയെന്‍ പ്രിയനായി
പാല്‍ മഞ്ഞിന്‍ കുടിലോരം പണ്ടങ്ങനെയൊരു കാലം
കണ്ടു മുട്ടി നമ്മള്‍ എന്നും പതിവായി
താരമുല്ല പൂക്കും കാട്ടില്‍ നമ്മളന്നു പോയില്ലേ
താഴെയുള്ള പീലിക്കാവില്‍ മാലയിട്ടു നിന്നില്ലേ
മാറിയന്നു നമ്മള്‍ കണ്ണനുമോമനരാധയുമായ്....
(ഓലക്കിളിക്കുഴലൂതി....)
ഇടവഴിയരികില്‍ കടവുകളില്‍ വയലിലുമാകെ
രഹസ്യമായ് പരന്നുവോ ഈ പ്രേമം
കളമൊഴികളുമായ് ഇതു വഴിയെ ഒഴുകിയ തെന്നല്‍
പരസ്യമായ് മൊഴിഞ്ഞതോ ഈ മോഹം
പറഞ്ഞതും നേരല്ലേ...അറിഞ്ഞതും നേരല്ലേ
ഒരിക്കലെന്‍ ചാരത്തു് ഒരുങ്ങി നീ നില്‍ക്കില്ലേ
ആ നല്ല നിമിഷം കാത്തു കഴിയും രാഗവതിയല്ലേ നീ....
ഓലക്കിളിക്കുഴലൂതി ഓര്‍മ്മയ്ക്കൊരു കുളിരായി
ഓടിവന്നു മുന്നില്‍ നീയെന്‍ സഖിയായി
പാല്‍ മഞ്ഞിന്‍ കുടിലോരം പണ്ടങ്ങനെയൊരു കാലം
കണ്ടു മുട്ടി നമ്മള്‍ എന്നും പതിവായി....
കരളിതളുകളില്‍ കനകനിലാവെഴുതിയതെന്തേ
നിനക്കു ഞാന്‍ എനിക്കു നീ എന്നല്ലേ
ഒരു പുഴയൊഴുകി വഴിപിരിയും കഥയതുപോലെ
ഒരിക്കലും പിരിഞ്ഞു നീ പോവല്ലേ....
കൊരുത്തു നീ തന്നില്ലേ മണിക്കിനാ മുത്താരം
തിരിച്ചു നീ തന്നില്ലേ നറും നിലാ പൂക്കാലം
പാഴ്ത്തണ്ടുകളിലും പാട്ടുചൊരിയും
ഗോപവധുവല്ലേ ഞാന്‍ .............
(ഓലക്കിളിക്കുഴലൂതി....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment