ചിത്രം :ഇതു നമ്മുടെ കഥ
രചന : സന്തോഷ് വര്‍മ്മ
സംഗീതം : മോഹന്‍ സിതാര
പാടിയത് നജിം അര്‍ഷാദ്
കരിമുകില്‍ മേലെ അഴകല നെയ്യും
മഴവില്‍ക്കൊടിപോലെ.....
ഒരു ഞൊടി മിന്നും മറു ഞൊടി മായും
മണ്ണിലെ അനുരാഗം....
പുതു മഴ പെയ്താല്‍ അന്നു കുരുക്കും
തകരക്കൊടി പോലെ....
വേരു പിടിക്കും മുന്‍പേ കരിയും
പാഴ്ച്ചെടി അനുരാഗം...
ആരോമലേ...ആ....ആരാരീയനുരാഗത്തെ
വാനോളം വാഴ്ത്തി.....
സ്വപ്നം കണ്ടാല്‍ ദുഃഖം മാത്രം
സ്നേഹിച്ചാലോ....നഷ്ടം മാത്രം...
പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ
പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ
ഇനിയൊരു ജന്മം ഇവിടെയെടുത്താല്‍
വരുമോ തുണയായി...
കഥയിതിലന്നും വേര്‍പെടല്‍ തന്നെ
വരുമോ വിധിയായി....
ഒക്കെ മറക്കാമെന്നൊരു വാക്കില്‍
പ്രണയം തീര്‍ന്നാലും
ഓര്‍മ്മകളെത്തും കനലു വിതയ്ക്കും
എന്നും പതിവായി...
ഏകാകിയായ് ഈ വീഥിയില്‍
ഇനിയും ഞാന്‍ കാതോര്‍ക്കും നിന്‍
കാലൊച്ച കേള്‍ക്കാന്‍
നേരം മങ്ങും നേരത്തോളം
ശ്വാസം തീരും കാലത്തോളം.....
(പതിയെ സന്ധ്യ.....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment