ചിത്രം/ആൽബം:ആഗ്രഹം
ഗാനരചയിതാവു്:പൂവച്ചല്‍ ഖാദര്‍
സംഗീതം:എ ടി ഉമ്മര്‍
ആലാപനം:കെ ജെ യേശുദാസ്,പി സുശീല
ആഗ്രഹം ഒരേയൊരാഗ്രഹം
ആത്മാവിന്‍റെ മലരായി
സഫലമാവുകയില്ലേ ..അത്
സഫലമാവുകയില്ലേ
ആഗ്രഹം ഒരേയൊരാഗ്രഹം
ആരോമലേ ഞാന്‍ അറിയുന്നു
സഫലമാക്കുകയല്ലോ ..അതു
സഫലമാക്കുകയല്ലോ
(ആഗ്രഹം)
ഞാനറിയാതെന്‍ മൌനതടത്തില്‍
തപസ്സിരുന്നവളല്ലേ
ആ ...ആ .....ആ ....
ഞാനറിയാതെന്‍ മൌനതടത്തില്‍
തപസ്സിരുന്നവളല്ലേ
നിന്‍ തിരുമാറില്‍ എന്നെയും ചേര്‍ത്ത്
അനുഗ്രഹിക്കുകയില്ലേ .
അറിയട്ടെ ഞാന്‍ അറിയട്ടെ
നിന്‍റെ നെഞ്ചിന്‍ താളം (2)
(ആഗ്രഹം )
നിന്‍ മിഴിയാലെന്‍ മാനസഗംഗയില്‍
സാരസമലരു വിരിഞ്ഞു
ആ ...ആ ....ആ ....
നിന്‍ മിഴിയാലെന്‍ മാനസഗംഗയില്‍
സാരസമലരു വിരിഞ്ഞു
നിന്‍ ചിരിയാലെന്‍ മാനസവീണയില്‍
മോഹനരാഗമുണര്‍ന്നു
പകരട്ടെ ഞാന്‍ പകരട്ടെ
നിന്നില്‍ എന്‍റെ സ്വരങ്ങള്‍ (2)
ആഗ്രഹം ഒരേയൊരാഗ്രഹം
ആത്മാവിന്‍റെ മലരായി
ഒരുമെയ്യാവുകയല്ലോ നാം
ഹൃദയം മാറുകയല്ലോ
ആഗ്രഹം ഒരേയൊരാഗ്രഹം
0 Comments:
Post a Comment