Download Now
ചിത്രം/ആൽബം: കളഭമഴ
ഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്
സംഗീതം:രാജീവ് ഒ എന്‍ വി
ആലാപനം:അപര്‍ണ്ണ രാജീവ്
ആ..ആ.ആ
കുളിരിന്റെ കുടമോതും മുകിലേ വാ ഇതിലേ വാ
ഇതിലേ വാ ഇതിലേ വാ ഇതിലേ വാ
ദാഹിക്കും മണ്ണിന്നു പനിനീരും കളഭവുമായ്
പനിനീരും കളഭവുമായ്
ഇതിലേ വാ ഇതിലേ വാ
(കുളിരിന്റെ....)
പുന്നെല്ലിൻ പുന്നാരക്കതിർ നൂലിൽ കോർത്തു തരൂ
കുന്നോളം നെന്മണികൾ പൊന്മണികൾ കോർത്തു തരൂ
പുന്നെല്ലിൻ പുന്നാരക്കതിർ നൂലിൽ കോർത്തു തരൂ
കുന്നോളം നെന്മണികൾ പൊന്മണികൾ കോർത്തു തരൂ
(കുളിരിന്റെ....)
ചെന്തെങ്ങിൻ ഒക്കത്തെ പൊന്നും കുടങ്ങളെ
അന്തിക്കതിർ കനകം പൂശി
ചെന്തെങ്ങിൻ ഒക്കത്തെ പൊന്നും കുടങ്ങളെ
അന്തിക്കതിർ കനകം പൂശി
പൊൻ കുരുന്നോലയിൽ പാഴ്തെന്നൽ ഓടി-
വന്നൻപിന്റെ മന്ത്രം കുറിച്ചു
പൊൻ കുരുന്നോലയിൽ പാഴ്തെന്നൽ ഓടി-
വന്നൻപിന്റെ മന്ത്രം കുറിച്ചു
(കുളിരിന്റെ....)
തുമ്പക്കുടങ്ങളിൽ മണ്ണിന്റെ വാത്സല്യം
തുമ്പികൾക്കാരേ പകർന്നു
തുമ്പക്കുടങ്ങളിൽ മണ്ണിന്റെ വാത്സല്യം
തുമ്പികൾക്കാരേ പകർന്നു
നല്ല പെരുന്നാളിൽ പാട്ടു പാടാനെന്റെ
ചെല്ലക്കുരുവീ നീ വായോ
നല്ല പെരുന്നാളിൽ പാട്ടു പാടാനെന്റെ
ചെല്ലക്കുരുവീ നീ വായോ
(കുളിരിന്റെ....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment