ചിത്രം/ആൽബം: കളഭമഴ
ഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്
സംഗീതം:രാജീവ് ഒ എന്‍ വി
ആലാപനം:ഹന്ന യാസിര്‍
കനൽപോലെ പൊരിയണ മണലിന്റെ ചൂടുള്ള
കടലിന്റെ ചൂരുള്ള കാറ്റേ
കണ്ടോനീകടലിനക്കരെ എന്റെ ബാപ്പാനെ
നെഞ്ചുനിറയെ അൻപുള്ളോരെന്റെ ബാപ്പാനെ
(കനൽപോലെ)
എന്റെബാപ്പാതാമസിക്കണവീടു നീ കണ്ടോ
എന്റെബാപ്പാനിസ്ക്കരിക്കണ പള്ളീ നീകണ്ടോ
എന്റെബാപ്പാതാമസിക്കണവീടു നീ കണ്ടോ
എന്റെബാപ്പാനിസ്ക്കരിക്കണ പള്ളീ നീകണ്ടോ
ഇന്നുവരും നാളെവരും എന്നോർത്തെൻബാപ്പാനെ
ഒന്നുകാണാൻ പൊന്നുമോളു് കാത്തിരുപ്പാണു്
ഇന്റെ ഉമ്മയും ഉപ്പുപ്പേം കാത്തിരുപ്പാണു്
(കനൽപോലെ)
പൊന്നു വേണ്ട പണ്ടങ്ങളൊന്നും വേണ്ട
മിന്നുന്ന കുപ്പായോം തട്ടവും വേണ്ട
പൊന്നു വേണ്ട പണ്ടങ്ങളൊന്നും വേണ്ട
മിന്നുന്ന കുപ്പായോം തട്ടവും വേണ്ട
എന്റെ ബാപ്പാ ഒന്നിങ്ങു വന്നാ മതിയെനിക്കു
കണ്ണുനീരോടെന്റെ ഉമ്മേം കാത്തിരുപ്പാണു്
പള്ളിക്കെന്നുമെന്നുമോരോ നേർച്ച നേർന്നു കാത്തിരുപ്പാണു്
(കനൽപോലെ
0 Comments:
Post a Comment