Download Now
ചിത്രം/ആൽബം: കളഭമഴ
ഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്
സംഗീതം:രാജീവ് ഒ എന്‍ വി
ആലാപനം:വിജയ് യേശുദാസ്
കാതിൽകുണുക്കുള്ള ചെമ്പരത്തി നിന്നെ കാറ്റിന്റെമഞ്ചലിലാരിരുത്തി
ആരേയാമഞ്ചലെടുത്തുപോവാൻ ആശിച്ചു മോഹിച്ചിങ്ങെത്തി
നാണിച്ചു നാണിച്ചിരിക്കും നിന്നെ കാണാൻ കൊതിച്ചു കൊതിച്ചു നിന്നു
ആരെ കാണാൻ കൊതിച്ചു കൊതിച്ചു നിന്നു
(കാതിൽ)
മഞ്ജുമലർപട്ടിതാരുതന്നു പിന്നെ മംഗളകുങ്കുമം തൊട്ടുതന്നു

ആരുമറിയാതെ നീയുമറിയാതെ ആരേനിൻകവിളത്തൊരുമ്മ തന്നു

ആടും മഞ്ചലിലാരോമലേ നീയൊരാനന്ദലഹരി നുകർന്നു
ആടും മഞ്ചലിലാരോമലേ നീയൊരാനന്ദലഹരി നുകർന്നു
(കാതിൽ)
താളത്തിൽ നിൻമഞ്ചൽ താണുയർന്നു അതിൽ താമരപൈങ്കിളി നീയിരുന്നു

ആമണിമഞ്ചം ഞാനായിരുന്നെന്നതോമനേ നീയറിയാതിരുന്നു

ആടും ലാസ്യത്തിൽ നാമലിഞ്ഞു അതിൽ ആത്മഹർഷം നാം നുകർന്നു
ആടും ലാസ്യത്തിൽ നാമലിഞ്ഞു അതിൽ ആത്മഹർഷം നാം നുകർന്നു
(കാതിൽ)
0 Comments:
Post a Comment