ചിത്രം/ആൽബം:പ്രണയം
ഗാനരചയിതാവു്:ഓ എന്‍ വി കുറുപ്പ്
സംഗീതം:എം ജയചന്ദ്രന്‍
ആലാപനം: ശരത്
ഹേ..ഹേ ഹേ ഹേ.. ഹേ.. ഹേ ഹേ ഹേ...
കളമൊഴികളായ കിളികള്‍ പാടിയണയുമീ വഴി
കാത്തു നില്ക്കും പെൺകിടാവേ..
ഒരു ഹൃദയരാഗമുകിലലിഞ്ഞു കുളിരു പെയ്യവേ
പൂത്തു നില്ക്കും പൊൻകിനാവേ..
നറുനിലാവു വീണ വഴിയിലായ് ആരെ ആരെ ഓര്‍ക്കവേ
മനം കുളിര്‍ത്തു കാത്തുനില്‍പ്പൂ നീ...
അതിരെഴാത്ത മതിലെഴാത്ത പുതിയ ലോകമേ
നിന്റെ സീമകള്‍ ദൂരെ ദൂരെയോ..
കവിത പോലെ മധുരമായ പുതിയ ജീവിതം
കാലമേ വെറും പാഴ്‌ക്കിനാക്കളോ..
ഞാറ്റുവേലയായി വിളിച്ചുണര്‍ത്തുവാന്‍
വയല്‍ക്കിനാക്കളെ പറന്നുവാ...
കളമൊഴികളായ കിളികള്‍ പാടിയണയുമീ വഴി
കാത്തു നില്ക്കും പെണ്കിടാവേ...
ഹേ ഹേ ഹേ ഹേ ഹേ ഹേ...
ലാലലാ.. ലലാല ലാലല്ലാ.. ലാലലാ.. ലലാല്ലാ..
ജനികളില്ല മൃതികളില്ല പ്രണയസാന്ദ്രമാം
വാഴ്വിലാകെയീ നല്ല വേളകള്‍..
മധു നുകര്‍ന്നു മതി വരാത്ത ശലഭരാജി പോല്‍
മന്നില്‍ എന്നുമീ നല്ല മാത്രകള്‍
നന്മ നേര്‍ന്നു നമ്മള്‍ പിരിഞ്ഞു പോയിടാം
ദിനാന്തതീരമേ വിട തരൂ...
കളമൊഴികളായ കിളികള്‍ പാടിയണയുമീ വഴി
കാത്തു നില്ക്കും പെൺകിടാവേ..
ഒരു ഹൃദയരാഗമുകിലലിഞ്ഞു കുളിരു പെയ്യവേ
പൂത്തു നില്ക്കും പൊൻകിനാവേ..
നറുനിലാവു വീണ വഴിയിലായ് ആരെ ആരെ ഓര്‍ക്കവേ
മനം കുളിര്‍ത്തു കാത്തുനില്‍പ്പൂ നീ....
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment