ചിത്രം/ആൽബം:മനുഷ്യമൃഗം
ഗാനരചയിതാവു്:ശരത് വയലാര്‍
സംഗീതം:സയന്‍ അന്‍വര്‍
ആലാപനം: ജാസ്സി ഗിഫ്റ്റ്
അശ്വാരൂഢനായ വിശ്വനാഥനേ വിശുദ്ധ നാഥനേ
ഏഴകളെ കാത്തരുളും തോഴനേ മനസ്സിലെ തോഴനേ
പകലിനു കേട്ടുണരാൻ മണിരവമല്ലേ നീ
ഇരവിനു പൂത്തുലയാൻ മെഴുതിരിയല്ലേ നീ
ഉലകിതിനായ് പട പൊരുതും ഉയിരിനു പുണ്യം നീയെൻ
(അശ്വാരൂഢനായ...)
സാത്താനാകും പാമ്പിനെ നിഗ്രഹിച്ച വീരാ
ഞാനും കൂടാൻ വന്നിതാ നിൻ പെരുന്നാള് (2)
ഗീവർഗ്ഗീസ് തൻ യോദ്ധാ തിന്മകളോ തീരാൻ
കൈവണങ്ങിടുന്നേ നിൻ കഴൽ ഞാൻ
മിന്നും മുത്തുക്കുടകൾ തെന്നി തെന്നിയൊഴുകും
മനസ്സിനു ലയമായ് താളം മേളം ശീലിൻ ഓളം
(അശ്വാരൂഢനായ...)
കണ്ണീരില്ലാ കാലമോ നിൻ കൃപയിൽ ഞങ്ങൾ
സമ്മാനമായ് വാങ്ങിടാം നല്ലയൽക്കാരായ് (2)
എന്നിടയൻ നീയേ നിന്‍ വരമോ നേടാൻ
കാത്തുപോകയാണേ നിന്നജമായ് ഞാൻ
ശാപത്തിന്റെ നിഴലും പാപത്തിന്റെ കറയും
ജന്മത്തിന്റെ അഴലായ് വന്നീടല്ലേ എന്നും എന്നും
(അശ്വാരൂഢനായ...)
0 Comments:
Post a Comment