ചിത്രം/ആൽബം:അഭയം
ഗാനരചയിതാവു്:വള്ളത്തോള്‍
സംഗീതം:വി ദക്ഷിണാമൂര്‍ത്തി
ആലാപനം: ലത രാജു
നമ്മുടെ മാതാവു കൈരളി പണ്ടൊരു
പൊന്മണിപ്പൈതലായ് വാണകാലം
യാതൊരു ചിന്തയുമില്ലാതെ കേവലം
ചേതസി തോന്നിയ മാതിരിയിൽ
ഏടലർച്ചെങ്കാൽ ചിലങ്ക കിലുങ്ങുമാ-
റോടിക്കളിച്ചു രസിച്ചകാലം
പെറ്റമ്മതന്നുടെ വെണ്മുലപ്പാൽ തീരെ
വറ്റിയിട്ടില്ലാത്ത പൂംകണ്ഠത്താൽ
പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ
പാൽക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം
വൃത്തവ്യവസ്ഥയില്ലക്ഷരവ്യക്തിയി-
ല്ലർത്ഥോപപത്തിയില്ലെന്നാകിലും
ആരാരെ കോൾമയിർ കൊള്ളിക്കില്ലിഗീത-
മാരോമൽപൈങ്കിളിക്കൊഞ്ചൽ പോലെ
നാരായകൂർപ്പിനാൽ നൊന്തു ഞരങ്ങിക്കൊ-
ണ്ടോരൊരോ കീറോല തന്നിൽ വീഴാൻ
0 Comments:
Post a Comment