ചിത്രം/ആൽബം:അഭയം
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്
സംഗീതം:വി ദക്ഷിണാമൂര്‍ത്തി
ആലാപനം: എസ് ജാനകി
നീരദലതാഗൃഹം പൂകിപ്പൊഴുതന്തി
നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി (നീരദ)
ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം
ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം
കനകനിചോളമൂർന്നു നഗ്നോരസ്സായ് മേവും
അനവദ്യയാം സന്ധ്യാദേവി തൻ കപോലത്തിൽ
ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ-
കണമൊന്നനിർവ്വാച്യ നവ്യ നിർവൃതി ബിന്ദു
അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ
തിങ്ങിടും അനുഭവം പകരും കലാശൈലി
നിത്യ ഗായകാ! പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ
സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം...
ജീവിതം ഗാനം..
കാലം താളം..
ആത്മാവിൻ നാനാ ഭാവം ഒരോരോ രാഗം ..
വിശ്വമണ്ഡലം ലയം.....
0 Comments:
Post a Comment