ചിത്രം/ആൽബം:അഭയം
ഗാനരചയിതാവു്:സുഗതകുമാരി
സംഗീതം:വി ദക്ഷിണാമൂര്‍ത്തി
ആലാപനം: പി സുശീല
പാവം മാനവഹൃദയം
ഇരുളിൻ കാരാഗാരം - മെല്ലെ
വലിച്ചു തുറന്നു പുറത്തുള്ളഴകിൻ
പരമോത്സവമൊരു നോക്കാൽ കണ്ടു
കുളിർക്കുന്നു നര ഹൃദയം (പാവം)
ആരു ചവിട്ടിത്താഴ്ത്തിലും അഴലിൻ
പാതാളത്തിലൊളിക്കിലുമേതോ
പൂർവ്വസ്മരണയിലാഹ്ലാദത്തിൻ
ലോകത്തെത്തും ഹൃദയം (പാവം)
കടലലയെല്ലാം വീണക്കമ്പികളായി മുറുക്കി
കരളാൽ (കടലല)
പഴയൊരു തുടികൊട്ടി പുതുപാട്ടുകൾ പാടി
രസിക്കും മാനവ ഹൃദയം (പാവം)
ഒരു താരകയെ കാണുമ്പോൾ അതു രാവു മറക്കും
പുതുമഴകാൺകെ വരൾച്ച മറക്കും
പാൽച്ചിരി കണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും
(പാവം)
0 Comments:
Post a Comment