ചിത്രം/ആൽബം:അഭയം
ഗാനരചയിതാവു്:പി ഭാസ്ക്കരൻ
സംഗീതം:വി ദക്ഷിണാമൂര്‍ത്തി
ആലാപനം: പി സുശീല
രാവു പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു. (രാവു പോയ..)
താരകളാം നവരത്നനൂപുരങ്ങളൂരി,
നീരദ ഞൊറികളിട്ട വാതിലുകള്‍ ചാരി,
ശാരദസുധാകിരണന്‍ നൃത്തശാല വിട്ട്
ദൂരചക്രവാളദിക്കില്‍ പോയ് മറഞ്ഞ നേരം (രാവു പോയ..)
കാനനവിദൂരതയില്‍ പാതിരക്കുയിലിന്‍
വേണുനാദവേപമാന ഗാനവും കഴിഞ്ഞു
ദേവനായ് കൊണ്ടുവന്ന് സൗരഭമാപ്പൂവില്‍
നോവുപോലെ വൃഥാവിലീ ഭൂമിയില്‍ പരന്നൂ (രാവു പോയ..)
ആ മലരിന്‍ ആത്മബലി കണ്ടുരസിക്കാനായ്
കോമളവിഭാതസൂര്യന്‍ തേരുമായ് വന്നു (രാവു പോയ..)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment