ചിത്രം :സ്നേഹവീട്
രചന : റഫീക്ക് അഹമ്മദ്
സംഗീതം :ഇളയരാജ
പാടിയത് :ശ്വേത
ചന്ദ്രബിംബത്തിൻ ചന്തം ചിന്തും നന്ദ വൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും രാസകേളീരവം
ഉദയകിരണകണമോ ഉതിരും അമൃതജലമോ
ഇഴുകിയലിയും ഉണർവായോ
വിടരും അധരപുട ദലമതിലിഴുകയും
(ചന്ദ്രബിംബത്തിൻ...)
കാൽത്തള കിങ്ങിണിയരമണിയിളകിയ നീലമേഘവർണ്ണൻ
അരയാൽമര ശാഖയിൽ ചേലകൽ തൂക്കിയ രാഗലോലരൂപൻ
അന്തി മയങ്ങിയ ഗോക്കൾ മടങ്ങിയ നേരമിതവനെവിടേ (2)
കൊഞ്ച ബാല്യമെവിടെ മൃഗമദമ മന്ത്ര സംഗീതവും (2)
ആരുമോരാതെ ഉള്ളിലാ മയിൽപ്പീലി തേടുന്നു ഞാൻ
(ചന്ദ്രബിംബത്തിൻ...)
പാഴ്മുളയണിയുമാ മുറിവുകൾ അരുമായായ് തഴുകും ആത്മരൂപൻ
അവൻ ആയർകുലങ്ങളെ ആകെയുണർത്തിയ കാമസൗരഭങ്ങൾ
സ്വന്തമിതെന്നു കൊതിച്ചു തുളുമ്പിയ ഗോപികമാരിവിടെ (2)
അംഗരാഗമണിവൂ പുരികുഴലിൽ അന്തിമന്ദാരവും (2)
കോടി ജന്മങ്ങളായ് തിരഞ്ഞൊരാ വേദി കാണുന്നിതാ
(ചന്ദ്രബിംബത്തിൻ...)
0 Comments:
Post a Comment