ചിത്രം :സ്നേഹവീട്
രചന : റഫീക്ക് അഹമ്മദ്
സംഗീതം :ഇളയരാജ
പാടിയത് :ശ്രേയ ഘോഷല്‍
ആ...ആ...ആ.....
ഉം..ഉം..ഉം..ഉം ഉം ഉം..
നനനാ നാനാനനാ
ലലലലാ ലലലല ഉം ഉം..ഉം..ഉം
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരിൽ ...
മിഴിനീരിൽ തെളിവാനിൻ കനവായ് നീ
മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ്....)
മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
ജന്മ ജന്മതീരം പുൽകും മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേറെ
മനതാരിൽ കതിരായ് നീ വിരിയേണം
ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
(അമൃതമായ്....)
തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
വഴിയോരം തണലായി നിറയേണം
വെയിലാളുന്ന നോവെന്നിൽ മായ്ക്കൂ നീ
(അമൃതമായ്....)
0 Comments:
Post a Comment