ചിത്രം : ചക്രം
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രൻ
പാടിയത് : കെ എസ് ചിത്ര
പാതി മായും ചന്ദ്രലേഖേ
രാവുറങ്ങാന്‍ വൈകിയോ ?...
പാതി മായും ചന്ദ്രലേഖേ
രാവുറങ്ങാന്‍ വൈകിയോ ?
നോവറിഞ്ഞും മെയ് മെലിഞ്ഞും
പ്രാവുപോല്‍ നീ തേങ്ങിയോ ?
നെഞ്ചിലേതോ സ്നേഹമന്ത്രം
പെയ്തിറങ്ങും ഓര്‍മ്മ പോലെ
എന്തിനീ സാന്ദ്രമാം മൌനം ?
(പാതി മായും )
മുള്ളിന്റെയുള്ളില്‍ വിരിഞ്ഞൊരു പൂവിനെ
വാസന്തമായ് വന്നു താരാട്ടാം
താനേ നനഞ്ഞു പിടഞ്ഞൊരു കണ്‍കളില്‍
സാന്ത്വനമായ് വന്നു കൂടേറാം
കാത്തു നില്‍പ്പൂ...ആ...
കാത്തു നില്‍പ്പൂ കണിമഞ്ഞിലൊരായിരം
കാര്‍ത്തിക താരകള്‍ നിനക്ക് വേണ്ടി ...
നിനക്ക് വേണ്ടി ...
(പാതി മായും)
പിന്നെയുമെന്‍ കിളിവാതിലിനരികില്‍
വന്നുദിക്കുന്നൊരെന്‍ വാര്‍തിങ്കളേ
എന്തിനെന്‍ മാറിലുരുമ്മിയുണര്‍ത്തി നീ
സങ്കടക്കാടിന്‍ സംഗീതം
ഒന്ന് പാടാന്‍ ...
ഒന്ന് പാടാന്‍ മറന്നെങ്കിലും നിന്റെയീ
കുഞ്ഞു മണ്‍കൂരയില്‍ കൂട്ടിരിക്കാം.....
കൂട്ടിരിക്കാം .....
(പാതി മായും)
0 Comments:
Post a Comment