ചിത്രം : ചക്രം
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രൻ
പാടിയത് : കെ ജെ യേശുദാസ്
ദൂരെ ...പുഴയുടെ പാട്ടായ് ....
ദൂരെ പുഴയുടെ പാട്ടായ് ...ഓ ...
നിന്നെ ഞാന്‍ കാത്തു നിന്നു
കാണാന്‍ കനവിന് കൂട്ടായ് ...ഓ ...
നിന്നെ ഞാന്‍ തേടി വന്നു
ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍
ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍
അറിയാതെന്‍ നെഞ്ചില്‍ ശ്രുതിയിട്ടോളേ
(ദൂരെ)
മുന്നില്‍ നില്‍ക്കവേ മിന്നി മായും മഞ്ഞു മൈനേ
ആദ്യം കണ്ട നാള്‍ ഇത്ര മാത്രം ഇഷ്ടമായോ
എത്ര നാള്‍ ഇങ്ങനെ എന്റെ മുന്നില്‍
നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും
എത്ര നാള്‍ ഇങ്ങനെ എന്റെ മുന്നില്‍
നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും
ചന്ദന നാഴിയില്‍ ചിന്തിയ മുത്തുപോല്‍
നിന്‍ ചിരി മാത്രമാണെന്നും ഓര്‍മ്മയില്‍ ....
(ദൂരെ)
വേനല്‍ പൊയ്കയില്‍ പെയ്തിറങ്ങും വെണ്ണിലാവേ
ഓരോ യാത്രയും നീ തുളുമ്പും മഴയിലൂടെ
എത്രനാള്‍ ഇങ്ങനെ എന്റെയുള്ളില്‍
ചക്കരത്തെന്നലായ് നീയൊളിക്കും
എത്രനാള്‍ ഇങ്ങനെ എന്റെയുള്ളില്‍
ചക്കരത്തെന്നലായ് നീയൊളിക്കും
മാമരത്തണലിലും മരതകക്കനവിലും
നിന്‍ നിഴല്‍ മാത്രമാണെന്നും ഓമലേ .....
(ദൂരെ)
0 Comments:
Post a Comment