ചിത്രം :ദ ഗിഫ്റ്റ് ഓഫ് ഗോഡ്
രചന : എസ് രമേശന്‍ നായര്‍
സംഗീതം :ബേണി ഇഗ്നേഷ്യസ്
പാടിയത് :കെ എസ് ചിത്ര
ആ കനകതാരമോ
ദിനാന്ത മണിദീപമോ
നിന്റെ കണ്‍കളില്‍
ആ ദൈവനാമമോ
പ്രകാശ വചനങ്ങളോ
നിന്റെ വീഥിയില്‍
ദൂരെയേതോ കണ്ണുനീര്‍ തടാകം
തേടി നീ പോവതെന്തിനോ
ദൂരെയേതോ കണ്ണുനീര്‍ തടാകം
തേടി നീ പോവതെന്തിനോ
(ആ കനകതാരമോ )
തീവെയിലിന്റെ മാര്‍ഗ്ഗമോ
നീ തിരയുന്നു
കാലിടറുന്ന നൊമ്പരം
നീ അറിയുന്നു
തണലായ് നീ പിറന്നു
തളരും മനസ്സില്‍ കുളിരായ്
മിഴിയില്‍ സ്നേഹദീപം
തെളിയും തപസ്സിന്‍ മകളായ്
(ആ കനകതാരമോ )
ഈ ഹൃദയങ്ങള്‍ നേര്‍ന്നിടും
നിന്‍ ശുഭയാത്ര
നിന്‍ തുണയായി വന്നിടും
ഈ ജപമാല
മകളേ പോയ് വരൂ നീ
മിശിഹാ ചൂടും കുടയായ്
മനസ്സേ പോയ് വരൂ നീ
മണ്ണില്‍ കനിവിന്‍ നിറവായ്
(ആ കനകതാരമോ )
0 Comments:
Post a Comment