ചിത്രം :ഇലവങ്കോട് ദേശം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം :വിദ്യാസാഗര്‍
പാടിയത് :സുജാത
പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്കില തുടിയും
കാട്ടു ചമ്പകച്ചോട്ടിലുണ്ടൊരു കൂത്ത് കുമ്മിയടി
ഓട്ടുകൈവള ആർത്തിളകണ കാട്ടു കന്നികളോ
കാറ്റിലാട്ണ് പൂത്തു നിൽക്കണ കാട്ടുവല്ലികളോ
ഇനിയെന്റെ കുഞ്ഞിത്തത്തേ
എന്നോടു ചേർന്നാടൂല്ലേ
എനിക്കു നീ കന്നിത്തേനല്ലെ
വയനാടൻ കുന്നിൽ പൂത്ത
മന്ദാരത്തിൻ ചേലല്ലേ
എനിക്കു നീ മിന്നും പൊന്നല്ലേ (പാണ്ടി...)
കൊട്ടാമ്പുറത്തയ്യാ നദ്ധിം നദ്ധിം
കൊട്ടിന്റെ താളത്തിലാടാൻ വായോ
പത്താമ്പുറത്തയ്യാ കൊത്തിക്കൊത്തി
കൊത്തങ്കല്ലാടുന്നേ നാത്തൂന്മാര്
മുത്താരപ്പൻ കുന്നുമ്മേൽ കൂത്താടുന്നോർ
പാത്തു വന്നെൻ കോഴീനെ കൊന്നു തിന്നേ
കാട്ടിൽ കടന്നലും മൂളുന്നൊണ്ടേ
കാടിന്നു കാവലായ് കണ്ണായിരം (പാണ്ടി..)
വെട്ടാങ്കുളങ്ങരെ കൈത പൂത്തേ
കൊച്ചു കുളക്കോഴീം നെർത്തം വെച്ചേ
കെട്ടാപ്പുരേലാരോ പാലു കാച്ച്യേ
പൂച്ചമ്മ പാൽക്കലം കാലിയാക്ക്യേ
തേക്കിൻ കൊമ്പത്താരോ മാടം കെട്ടീ
നോക്കെത്താക്കാഴ്ചകൾ കാണുന്നൊണ്ടേ
ചോലക്കടവത്ത് നീരാട്ടൊണ്ടേ
ചോതിയാ ചോലയിൽ നീന്തുന്നൊണ്ടേ (പാണ്ടി..)
0 Comments:
Post a Comment