ചിത്രം :മനു അങ്കിള്‍
സംഗീതം :ശ്യാം
ഗാനരചന :ഷിബു ചക്രവര്‍ത്തി
ഗായകന്‍ :എം ജി ശ്രീകുമാര്‍ ,കെ എസ് ചിത്ര
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
തെക്കന്‍പ്പുങ്കാറ്റിന്റെ തേരേറി വാസര സ്വപ്‌നങ്ങള്‍
വന്നെന്നെ പുല്‍കുന്ന നേരത്തു
സന്ധ്യയാം മോഹത്തിന്‍ മോതിരക്കൈവിരല്‍
ചേലയില്‍ ഞാനിന്നു മൂടിവെച്ചു
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
പിച്ചകപ്പൂവള്ളിയാടുന്ന മാവിന്റെ പച്ചപുല്‍നാമ്പുകള്‍ പൂക്കുന്ന ചോലയില്‍
പൊയ്‌പ്പോയ ബാല്യത്തിന്‍ തേനുമായ് വന്നൊരു പാട്ടൊന്നു പാടുക നിങ്ങള്‍
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
ലാലാലലാ...ലലലലാലല...ലലലലാ....
0 Comments:
Post a Comment