ചിത്രം :മനു അങ്കിള്‍
സംഗീതം :ശ്യാം
ഗാനരചന :ഷിബു ചക്രവര്‍ത്തി
ഗായകന്‍ :കെ എസ് ചിത്ര
മേലേവീട്ടിലെ വെണ്ണിലാവ്
രാവില്‍ തോണി കളിച്ചൊരു നേരം
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)
താഴത്തുവീണൊരു മുത്തെല്ലാം വാരുവാന്‍
ഞാനോടി ഓരത്തൊന്നു ചെന്നപ്പോള്‍
താമരനൂലിലാ മുത്തെല്ലാം കോര്‍ത്തവള്‍
മാറിലണിഞ്ഞു പെരിയാറും
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)
മാണിക്യമുത്തുള്ള മാലയും തേടിയാ
പൂനിലാമാനത്തിന്നും എത്തുമ്പോള്‍
വാനിലെ മേഘത്തിന്‍ വാടിയില്‍ പൂക്കുന്ന
താരകള്‍ കണ്ടു ചിരിക്കുന്നൂ
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment