ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു്
ഗാനരചയിതാവു്:കൈതപ്രം
സംഗീതം:രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്,സുജാത
(സ്ത്രീ) കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ
കരളിന്റെ കരളേ പറയാമോ
ഞാനൊന്നു കൂടേ പോന്നോട്ടേ
താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
(കോ) ധും തന നാനനാ ലാല ലാലാ ലാല ലാ...
ലല ലാല ലാ...
ഹോയു് ഹോയു് ഹോയു് ഹോയു് ഹോയു്
ധും തന നാനനാ ലാല ലാലാ ലാല-
(ഡയലോഗു്)
(പു) നോ. നിങ്ങളൊക്കേ ആരാ
(സ്ത്രീകള്‍) ഞങ്ങള്‍ ഡാന്‍സ്സിനു വന്നതാ, ഗ്രൂപ്പു് ഡാന്‍സ്സു്
(സ്ത്രീ) അല്ല. പാട്ടല്ലേ. കുറച്ചു കളര്‍ഫുള്‍ ആവൂല്ലോ.
ബാക്കിലിങ്ങനെ ഡാന്‍സ്സു്
(പു) അയ്യോ.
നിന്റെ ഡാന്‍സ്സു്കൊണ്ടു് തന്നെ ഞാന്‍ പൊറുതി മുട്ടിയിരിക്കുകയാ.
ആപ്പോഴാ പത്തുമുപ്പത്തഞ്ചെണ്ണം വേറേ.
എവിടേയെങ്കിലും ആണും പെണ്ണും ഡൂവറ്റു പാടാന്‍ തുടങ്ങുമ്പോഴേക്കും കേറി വന്നോളും.
നിനക്കൊക്കെ ചോദിക്കാനും പറയാനും വീട്ടിലാരുമില്ലേ
പോടീ. വീട്ടില്‍ പോടി
(പു) തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ
ചപലമീ മോഹം വ്യാമോഹം
(തിരിച്ചു)
നിലയറിയാതിന്നു നീ പോരുമെങ്കില്‍
പഴിക്കുമല്ലോ നമ്മളേ ലോകമെന്നും
വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട
പോരേണ്ട പോരേണ്ട എന്നോമലേ
(സ്ത്രീ) കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
(പു) ഉഹും
(സ്ത്രീ) കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ
(പു) കരളിന്റെ കരളേ കരയാതേ
അരുതാത്തതൊന്നും ഉം ഹു ഹും
(സ്ത്രീ) താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ..
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
(സ്ത്രീ) തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം
കുളിരില്‍ മയങ്ങി യാമങ്ങള്‍
(തേന്‍നിലാവില്‍)
അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍
തളര്‍ന്നു വീഴും മണ്ണിലിന്നേകയായു് ഞാന്‍
എനിക്കിന്നു പോരേണം പോരേണം
കൂടേ വരേണം വരേണം കരയാതിനി
(പു) കുപ്പിവള കിലുകിലെ കിലുങ്ങട്ടേ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ
(സ്ത്രീ) ഉം..
(പു) കരളിന്റെ കരളേ കരയതേ
അരുതാത്തതൊന്നും പറയാതെ
(സ്ത്രീ) താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
ഓ...
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
(പു) ഉം..
0 Comments:
Post a Comment