ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു്
ഗാനരചയിതാവു്:കൈതപ്രം
സംഗീതം:രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്,സുജാത
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
(m) ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെയേകാന്ത സംഗീതമായ് മൃദുപദമോടേ മധുമന്ത്രമോടേ
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവെന്നോ
(f) ഉം......................
(m) ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവെന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു നീ ഉള്ളം തുറന്നുവേന്നോ
അരുമയാം ആമോഹ പൊന്‍തൂവലൊക്കെയും
പ്രണയനിലാവായ് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫
ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം...................
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല
// ഏതോ നിദ്രതന്‍...................//
0 Comments:
Post a Comment