ചിത്രം/ആൽബം: നിദ്ര
വര്‍ഷം: 2012
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ജാസി ഗിഫ്റ്റ്
കൂടുമാറിപ്പോകും നാവുകൊണ്ട പൈങ്കിളീ..
കൂവരം ചുണ്ടിൽ നിൻ പാട്ടുനിന്നു പോയോ
മേഘമില്ല മേലേ മാറിടം നനഞ്ഞതാ
കൺകളിൽ നിന്നും മഴപെയ്തിറങ്ങിയാണോ
അക്കരെപ്പൊന്നുങ്കോട്ട് നീ മാതേവിയായ് വാഴാൻ
ചീവോതിക്കിന്നേയേകി ഒരു വാടാമാല ഞാൻ
പെണ്ണായ് പിറന്നാൽ രണ്ടാണു കൂട്
പൂത്താലിചാർത്തിയോന്റെ കൂട് പിന്നെ വീട്
കൂടുമാറിപ്പോകും നാവുകൊണ്ട പൈങ്കിളീ..
കൂവരം ചുണ്ടിൽ നിൻ പാട്ടുനിന്നു പോയോ
ദീപമെടുത്തുവേണം നീ കാലടിവെച്ചു കേറാൻ
അന്തിമയങ്ങിയാലും ഒളി ചുണ്ടിൽ കാണണം
മാരന്റെ നെഞ്ചം നീറുമ്പോഴെല്ലാം
വാക്കിന്റെ മഞ്ഞുകൈപ്പടങ്ങളാൽ തലോടണം
പച്ചിലക്കാടും നോവും നീ പാടേമറന്നു പോം
നല്ലിണയോടുകൂടെ കളിയൂഞ്ഞാലാടവേ
മുള്ളാണു മെയ്യിൽ എന്നാലും ചേരിൽ
പൂക്കേണം നീയവന്റെ ചെമ്പനീർ പൂവായ്
0 Comments:
Post a Comment