ചിത്രം :ദ ഗിഫ്റ്റ് ഓഫ് ഗോഡ്
രചന : ആര്‍ കെ ദാമോദരന്‍
സംഗീതം :ബേണി ഇഗ്നേഷ്യസ്
പാടിയത് :ജോര്‍ജ്ജ് പീറ്റര്‍
ഗീതാഞ്ജലി തന്‍ കവിയുടെ നാട്ടില്‍
മാതാവവതാരക്കാരുണ്യമായ്
അഗതികള്‍ക്കമ്മയായി
യുവതികള്‍ക്കംബയായി
അശ്രുവര്‍ഷങ്ങളില്‍ അനുകമ്പയായ്
അമ്മ തെരേസ
നന്മ തെരേസ
(ഗീതാഞ്ജലി )
മദര്‍ തെരേസ മദര്‍ തെരേസ
മഹനീയ സ്നേഹധാര
മദര്‍ തെരേസ ദി ഗിഫ്റ്റ് ഓഫ് ഗോഡ്
കമനീയ കാവ്യധാര
അല്‍ബേനിയ തന്‍ അമരപുത്രി
അമൃത് ഗായത്രി
മാനവ സുകൃത ഗായത്രി
(അല്‍ബേനിയ )
ഈ ഭാരതത്തിന്‍ ജന ഗണ മനസ്സില്‍
ജന്മം സുവിശേഷ സാഫല്യമായ്
സേവനനിരതയായി
പാവന ചരിതയായി
എന്നും പാവങ്ങളിലൊരു പാവമായ്
അമ്മ തെരേസ
നന്മ തെരേസ (ഈ ഭാരതത്തിന്‍ )
മദര്‍ തെരേസ മദര്‍ തെരേസ
മനുഷ്യത്വ മാതൃഭാഷ
മദര്‍ തെരേസ ദി ഗിഫ്റ്റ് ഓഫ് ഗോഡ്
മനസ്സിന്റെ ദേവഭാഷ
അല്‍ബേനിയ തന്‍ അമരപുത്രി
അമൃത് ഗായത്രി
മാനവ സുകൃത ഗായത്രി
(അല്‍ബേനിയ)
0 Comments:
Post a Comment